തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 99.26 ആണ് വിജയശതമാനം. 44363 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്.
4,26,469 വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇവരിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ളസ് നേടിയ വിദ്യാർഥികളുള്ളത്.
ഇത്തവണയും എസ്എസ്എൽ സി- പ്ളസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കിയിരുന്നു. കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് തീരുമാനം. എൻസിസി ഉൾപ്പടെ ഉള്ളവയ്‌ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
Most Read: മമത വിളിച്ച പ്രതിപക്ഷ യോഗം ഒഴിവാക്കി എഎപിയും ടിആർഎസും