മുംബൈ: ഓഹരി വിപണിയിലെ ഈ ആഴ്‌ചയിലെ ആദ്യ ദിനത്തിൽ സൂചികകൾ നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 118 പോയിന്റ് ഉയര്‍ന്ന് 53,026ലും നിഫ്റ്റി 32 പോയന്റ് ഉയർന്ന് 15,784ലിലാണ് വ്യാപാരം ആരംഭിച്ചത്. നേട്ടത്തിലുള്ള ഓഹരികൾ, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, ശ്രീ സിമെന്റ്‌സ് എന്നിവയുടേതാണ്.
എന്നാൽ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്‌റ്റീല്‍, ഹിന്‍ഡാല്‍കോ, ജെഎസ്‌ഡബ്ള്യു സ്‌റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലാണ്. മേഖലകൾ പരിശോധിക്കുകയാണെങ്കിൽ ധനകാര്യ സേവനം, നിഫ്റ്റി ബാങ്ക്, എഫ്എംസിജി, റിയാല്‍റ്റി സൂചികകൾ നേട്ടത്തിലാണ്.
എനര്‍ജി, മെറ്റല്‍, ഐടി ഓഹരികൾക്ക് മുന്നോട്ട് വരാൻ സാധിച്ചിട്ടില്ല. തുടക്കത്തില്‍തന്നെ മെറ്റല്‍ സൂചിക രണ്ട് ശതമാനത്തോളം നഷ്‌ടത്തിലാണ്. വിപണി ആരംഭത്തിൽ അര ശതമാനത്തോളം നേട്ടത്തിലാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചികകൾ.
Read Also: യുവതിയെ മോശമായി ചിത്രീകരിച്ചു; യൂട്യൂബർ സൂരജ് പാലാക്കാരന് എതിരെ കേസ്