കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ എന്ന പേരിൽ പ്രശസ്തനായ സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്.
നിലവിൽ സൂരജ് ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടിപി നന്ദകുമാറിനെതിരെ പരാതി നല്കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്.
ടിപി നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെക്കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാര് അറിയിച്ചു.
Read Also: ഉദയ്പൂർ കൊലപാതകം; ഭീകരബന്ധമെന്ന് രാജസ്ഥാൻ പോലീസ്, തെളിവില്ലെന്ന് എൻഐഎ