എട്ട് രാജ്യവിരുദ്ധ യുട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസർക്കാർ

ഫെബ്രുവരിയില്‍ ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ പുറത്തിറക്കിയ ശേഷം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നിരവധി ഓൺലൈൻ അക്കൗണ്ടുകള്‍ക്കും വെബ്സൈറ്റുകൾക്കും യുട്യൂബ് ചാനലുകള്‍ക്കും എതിരെ നടപടി വരുന്നു എന്നത് ആശ്വാസകരമാണ്.

By Central Desk, Malabar News
Central government bans anti-national YouTube channels
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യം, ജമ്മുകശ്‌മീർ, വിദേശബന്ധം, പൊതുക്രമം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണ് ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നത്.

ഒരു വാര്‍ത്ത വെബ്‌സൈറ്റ് ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ ഏപ്രിൽ മാസത്തിലും നിരോധിച്ചിരുന്നു. ഇവയും രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ നൽകിയതിനാണ് നിരോധിച്ചത്. വാര്‍ത്താ വിതരണ മന്ത്രാലയം നെറ്റ് ലോകത്ത് നേരിട്ട് നടത്തുന്ന അന്വേഷണത്തിലാണ് ഇത്തരം ചാനലുകളെയും വെബ്സൈറ്റുകളെയും പിടികൂടുന്നത്.

പാക്കിസ്‌ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു യുട്യൂബ് ചാനൽ ഉൾപ്പെടെ 8 ചാനലുകൾക്കാണ് ഇന്ന് കേന്ദ്രസർക്കാർ കടിഞ്ഞാണിട്ടത്. ഐടി റൂൾസ് 2021 പ്രകാരമാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ബ്‌ളോക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകൾക്ക് 114 കോടിയിലധികം കാഴ്‌ചകളും 85 ലക്ഷത്തിലധികം വരിക്കാരും ഉണ്ടായിരുന്നു.

നേരത്തെ കേന്ദ്രസർക്കാർ വിലക്കിയ യുട്യൂബ് ചാനലുകളിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാക്കിസ്‌ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തനം നടത്തുന്നത് ആയിരുന്നു. ഏപ്രിലിൽ നിരോധനം ഏർപ്പെടുത്തിയവയിൽ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്‌ അക്കൗണ്ടും ഉണ്ടായിരുന്നു. സര്‍ക്കാരി ബാബു, കിസാന്‍ ടോക്, ന്യൂസ് 23 തുടങ്ങിയ പ്രമുഖ യുട്യൂബ് ന്യൂസ് ചാനലുകൾ ഉൾപ്പടെയുള്ള 22 എണ്ണത്തിനാണ് കഴിഞ്ഞ വിലക്കിൽ പൂട്ട് വീണത്.

Most Read: വസ്‌ത്രം ലൈംഗിക പ്രകോപനം സൃഷ്‌ടിച്ചു; വിചിത്ര പരാമര്‍ശവുമായി ജഡ്‌ജി എസ് കൃഷ്‌ണകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE