‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു

ഗൂഗിൾ തുടങ്ങാൻ ലാറി പേജിനും സെർജി ബ്രിന്നിനും തന്റെ ഗാരേജ് വാടകയ്‌ക്ക് നൽകിയത് വൊജസ്‌കി ആയിരുന്നു. പിന്നീടവർ ഗൂഗിളിൽ ചേർന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സിഇഒ ആയിരുന്നു.

By Trainee Reporter, Malabar News
Susan Wojcicki
Susan Wojcicki (Pic: Business Insider)
Ajwa Travels

വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് മരണവിവരം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

ഗൂഗിൾ തുടങ്ങാൻ ലാറി പേജിനും സെർജി ബ്രിന്നിനും തന്റെ ഗാരേജ് വാടകയ്‌ക്ക് നൽകിയത് വൊജിസ്‌കി ആയിരുന്നു. പിന്നീടവർ ഗൂഗിളിൽ ചേർന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സിഇഒ ആയിരുന്നു. വൊജസ്‌കിയുടെ വിയോഗം ദുഃഖിപ്പിക്കുന്നുവെന്നും ഗൂഗിളിന്റെ ചരിത്രത്തിലെ കേന്ദ്രബിന്ദു ആയിരുന്നുവെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു.

വൊജിസ്‌കി ഇല്ലാത്ത ലോകം സങ്കൽപ്പിക്കാനാവുന്നില്ല. വിലമതിക്കാനാവാത്ത വ്യക്‌തിയും മികച്ച നേതാവും സുഹൃത്തുമായിരുന്നു വൊജസ്‌കിയെന്നും അദ്ദേഹം അനുസ്‌മരിച്ചു.

വൊജിസ്‌കിയുടെ സംഭാവനകൾ

1968 ജൂലൈ അഞ്ചിന് ജനിച്ച സൂസൻ വൊജിസ്‌കി കഴിഞ്ഞ രണ്ട്‌ ദശാബ്‌ദമായി ലോകത്തിന്റെ സാങ്കേതിക മേഖലക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 1998ൽ സിലിക്കൻ വാലിയിലെ തങ്ങളുടെ വീടിന്റെ ഗാരേജിൽ ലാറി പേജും സെർജി ബ്രിന്നും ഗൂഗിളിന് തുടക്കമിടുമ്പോൾ അതിന്റെ പിന്നിൽ സൂസൻ വൊജിസ്‌കിയുടെ പങ്ക് വളരെ വലുതായിരുന്നു.

മാസം 1700 ഡോളറായിരുന്നു വാടക. പിന്നീട് 580 ദശലക്ഷം ഡോളർ ആസ്‌തിയായി ഇവരുടെ സമ്പാദ്യം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്റെ 16ആംമത്തെ ജീവനക്കാരിയായും തുടർന്ന് ആദ്യ മാർക്കറ്റിങ് മാനേജറുമായി. ഗൂഗിളിന്റെ പരസ്യ മേഖലയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചത് വൊജിസ്‌കിയാണ്. ചെറിയ സ്‌റ്റാർട്ടപ്പായ യൂട്യൂബിനെ ഏറ്റെടുക്കണമെന്ന് 2006ൽ നിർദ്ദേശം മുന്നോട്ടുവെച്ചതും അവർ തന്നെ.

പിന്നീട് ഈ തീരുമാനം ലോകത്ത് വിപ്ളവമായി. യൂട്യൂബിന്റെ വരവ് ലോകത്തെ മാറ്റിമറിച്ചു. 2014ൽ യൂട്യൂബിന്റെ സിഇഒയായി. 2023 ഫെബ്രുവരിയിൽ രാജിവെക്കുന്നത് വരെ ആ സ്‌ഥാനത്ത്‌ തുടർന്നു. ഇക്കാലയളവിൽ യൂട്യൂബിന് വൻ വളർച്ചയാണ് യൂട്യൂബിന് ഉണ്ടായത്. പ്രതിമാസം 200 കോടി ഉപയോക്‌താക്കൾ യൂട്യൂബിനുണ്ടായി. 20213000 കോടി ഡോളർ യൂട്യൂബ് ക്രിയേറ്റർമാർക്ക് നൽകി റെക്കോർഡിട്ടു.

100 രാജ്യങ്ങളിലായി 80 ഭാഷകളിൽ യൂട്യൂബിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, ഷോർട് തുടങ്ങിയ പുതിയ സംവിധാനങ്ങൾ തുടങ്ങിയതും ഇക്കാലത്താണ്. കമ്പനിയിലെ ഏറ്റവും ശക്‌തരായ വനിതകളിൽ ഒരാളായിട്ടാണ് അവരെ ഗൂഗിൾ കണക്കാക്കിയിരുന്നത്. 2015ലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഉൾപ്പെട്ട വൊജിസ്‌കിയെ പിന്നീട് ടൈം മാസിക ഇന്റർനെറ്റിലെ ഏറ്റവും ശക്‌തയായ സ്‌ത്രീ എന്നും വിശേഷിപ്പിച്ചു.

Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE