തിരുവനന്തപുരം: സംസ്‌ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. വരുമാനത്തിനനുസരിച്ചു കൃത്യമായി ആദായനികുതി അടക്കുന്നില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇൻകം ടാക്‌സ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്.
ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രമു പത്ത് യൂട്യൂബ് താരങ്ങളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മുപ്പതോളം യൂട്യൂബർമാരുടെ പട്ടികയുണ്ടാക്കി അവരുടെ പ്രവർത്തനവും വരുമാനവും സർവീസ് പ്രൊവൈഡർമാരുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് പത്ത് പേരെ തിരഞ്ഞെടുത്തത്.
കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും രണ്ടുകോടി രൂപയിലേറെ വാർഷിക വരുമാനം ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ യൂട്യൂബർമാർ വരുമാനത്തിന് അനുസരിച്ചു നികുതിയോടുക്കുന്നില്ലാ എന്നാണ് കണ്ടെത്തൽ. ഇൻകം ടാക്‌സ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
Most Read: പ്രിയ വർഗീസിന് ആശ്വാസം; നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി