തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്.
നിലവില്‍ ശ്രീലങ്കയ്‌ക്ക് 190 കിലോമീറ്റര്‍ കിഴക്കായും നാഗപട്ടണത്തിന് 430 കിലോമീറ്റര്‍ കിഴക്ക് തെക്ക്- കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്ക്- കിഴക്കായും ചെന്നൈയില്‍ നിന്ന് 580 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായുമാണ് തീവ്രന്യൂനര്‍മര്‍ദ്ദം ഉള്ളത്.
ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്‌തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി വടക്ക്- വടക്ക്- പടിഞ്ഞാറ് ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി വടക്കന്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
Most Read: ഹാര്‍പിക് ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയെ കൊള്ളയടിച്ചു; വീട്ടുജോലിക്കാരി അറസ്‌റ്റിൽ






































