തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്‌ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ കൂടിക്കാഴ്‌ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെട്ടേക്കും.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മൽസരരംഗത്തേക്ക് ഭാരവാഹികള്‍ വേണ്ടന്ന അഭിപ്രായം ഹൈക്കമാന്‍ഡ് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തൃശൂര്‍, കോഴിക്കോട് ഡിസിസികള്‍ ഒഴികെ മറ്റിടങ്ങളില്‍ പുനഃസംഘടനയുണ്ടാവും.
ഉമ്മന്‍ ചാണ്ടിയെ മുന്‍നിരയില്‍ സജീവമാക്കി നിര്‍ത്തണമെന്ന ഘടക കക്ഷികളുടെ ആവശ്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് എടുത്തേക്കും. അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിശ്‌ചയിച്ച അശോക് ഗെഹ്‌ലോട്ടടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസം കേരളത്തിലെത്തും.
Read also: കൂളിങ് പേപ്പറും കർട്ടനുമുള്ള കാറുകൾ കുടുങ്ങും; ഓപറേഷൻ സ്‍ക്രീൻ നാളെ മുതൽ