സംസ്‌ഥാന സ്‌കൂൾ കലോൽസവം; കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

By Trainee Reporter, Malabar News
traffic control
Representational Image
Ajwa Travels

കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെസ്‌റ്റ് ഹിൽ ചുങ്കം-കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ എത്തണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

കണ്ണൂർ ഭാഗത്ത് നിന്ന് കലോൽസവ നാഗരിയിലേക് വരുന്നവർ ചുങ്കത്ത് ഇറങ്ങണം. ഇവിടെ നിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വെങ്കലം ജങ്ഷനിൽ നിന്നും ബൈപ്പാസ് വേങ്ങേരി-മലാപ്പറമ്പ് വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്ത് നിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ പോകണം.

കണ്ണൂർ ഭാഗത്ത് നിന്ന് വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്ക് വാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കും. തളി റോഡിൽ നിന്നും പൂന്താനം ജങ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

കുറ്റ്യാടി, പേരാമ്പ്ര ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പൂളാടിക്കുന്ന് ജങ്ഷനിൽ നിന്നും തിരിഞ്ഞു വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ എത്തണം. കുറ്റ്യാടി- പേരാമ്പ്ര ഭാഗത്ത് നിന്ന് കലോൽസവം കാണാൻ എത്തുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി-അത്തോളി ബസിൽ കയറി ചുങ്കത്ത് ഇറങ്ങി വെസ്‌റ്റ് ഹിൽ ഭാഗത്തേക്ക് പോകണം.

ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂൾ റോഡ്: ജയലക്ഷ്‌മി ജങ്ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. ബോംബൈ ഹോട്ടൽ ജങ്ഷനിൽ നിന്നും സെന്റ് ജോസഫ്‌സ് സ്‌കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

കോർട്ട് റോഡ്-ദേശാഭിമാനി ജങ്ഷനിൽ നിന്നും ടാഗോർ ഹാൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാർക്കും പ്രവേശനം ഉണ്ടാവും. കിസാൻ ഷോപ് ജങ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാവും.

പഴയ കോർപറേഷൻ ഓഫീസിൽ ജങ്ഷനിൽ നിന്നും ആംഗ്ളോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. ബാലാജി ജങ്ഷനിൽ നിന്നും ആംഗ്ളോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

Most Read: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE