കോഴിക്കോട്: ജില്ലയിലെ മാവൂർ അങ്ങാടിയിലും, ബസ് സ്‌റ്റാൻഡ് പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവായിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു.
തിരിഞ്ഞു നോക്കാനാളില്ലാതെ കാടുകയറിക്കിടക്കുന്ന ഗ്രാസിം ക്വാർട്ടേഴ്‌സാണ് തെരുവ് നായകളുടെ താവളം. ഇവിടങ്ങളിൽ സാമൂഹിക വിരുദ്ധർ തള്ളുന്ന മാലിന്യങ്ങളും, ഭക്ഷണ അവശിഷ്‌ടങ്ങളും ഭക്ഷിച്ചാണ് തെരുവ് നായകൾ പെരുകുന്നത്.
പ്രഭാതസവാരിക്ക് ഇറങ്ങുന്ന ആളുകളും, അതിരാവിലെ ആരാധനാലയങ്ങളിൽ പോകുന്ന ആളുകളുമാണ് ഇവിടെ പതിവായി തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്ന് പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
Read also: കെവി തോമസിനെ സസ്‌പെൻഡ് ചെയ്യില്ല; പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ







































