ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസേബിന്റെയും റഷീദയുടെയും മകൻ സി മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം.
വീടിന് സമീപത്തെ ആയിപ്പുഴ ഭാഗത്താണ് കുട്ടി കുളിക്കാനിറങ്ങിയത്. ഷാമിലിനൊപ്പം മറ്റുരണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഇതിനിടെ, പുഴയുടെ മറുകരയുടെ കരയിലെത്തിയ ഷാമിൽ ഇവിടുത്തെ കുഴിയിൽ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പുറത്തെടുത്ത് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: സജ്‌ന, സഹല, മുഹമ്മദ്, മിൻഹ.
Most Read| നൂറാം ദൗത്യം; എൻവിഎസ്-02 വിക്ഷേപണം വിജയം, അഭിമാന നെറുകയിൽ ഐഎസ്ആർഒ