ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി എസ് നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഹോസ്‌റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നേഹ ഇന്നലെ സ്‌കൂളിൽ ബാസ്‌കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി സ്‌കൂളിൽ നൃത്ത മൽസരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ അടക്കം നേഹ സന്തോഷവതി ആയിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!