തിരുവനന്തപുരം: വെങ്ങാനൂരിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അലോക്‌നാഥ് (14) ആണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവും ശരീരത്തിൽ നീലനിറവും ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഉടൻ അയൽക്കാരെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, മരണം സംഭവിച്ചിരുന്നു. തുടർന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മുറിക്കുള്ളിൽ ഇലക്‌ട്രിക് വയറുകൾ പൊട്ടികിടക്കുന്നുണ്ടായിരുന്നു എന്നും വിവരമുണ്ട്. കുട്ടി കറണ്ടിൽ കളിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇത്തരത്തിൽ അബദ്ധത്തിൽ ഷോക്കേറ്റതാണോ എന്നും സംശയമുണ്ട്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി