പാലക്കാട്: ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പോലീസ്. ശാസ്ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാർഥി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയിൽ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.
നേരത്തെ, 19ആം മൈലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട് വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പലപ്പാറയിൽ സമാന സംഭവത്തിൽ ഒരു വളർത്തുമൃഗത്തിനും പരിക്കേറ്റിരുന്നു. ഇരു സംഭവങ്ങളിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































