കോഴിക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിന് നിരന്തരമായി വിദ്യാർഥികൾ എത്തുന്നതിൽ ആശങ്കയുമായി നാട്ടുകാർ. സിഎച്ച് ഓവർ ബ്രിഡ്ജിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾ ഫോട്ടോഷൂട്ടിന് എത്തുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
പലതവണ വിലക്കിയിട്ടും വിദ്യാർഥികൾ ഇവിടേക്കെത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നും വിദ്യാർഥികൾ എത്തി. മുൻപ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയ സംഭവങ്ങൾ ഉണ്ടായപ്പോൾ പോലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും വിലക്ക് നിരന്തരം ലംഘിക്കുന്നതാണ് കാണുന്നതെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.
Most Read| വയനാട് ഉരുൾപൊട്ടൽ; വായ്പ എഴുതിത്തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം