തിരുവനന്തപുരം: ജില്ലയിൽ നടുറോഡിൽ വിദ്യാർഥിക്ക് നേരെ ആക്രമണം. പട്ടം സെന്റ് മേരീസിലെ പ്ളസ് വൺ വിദ്യാർഥി ജെ ഡാനിയേലിനാണ് മർദ്ദനമേറ്റത്. ബസിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർഥികൾ ചേർന്നാണ് ഡാനിയേലിനെ മർദ്ദിച്ചത്.
വിദ്യാർഥികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഡാനിയേലിന് മർദ്ദനം ഏറ്റത്. ഉള്ളൂർ സ്വദേശിയായ ഡാനിയേൽ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
Read also: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 12,213 പുതിയ കേസുകൾ



































