രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 12,213 പുതിയ കേസുകൾ

By Team Member, Malabar News
Daily Covid Cases In India Increased To 12000 In last 24 Hours
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ ഉയർച്ച. നിലവിൽ 12,000ത്തിന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 12,213 കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. കഴിഞ്ഞ ദിവസത്തേക്കാൾ 38.4 ശതമാനം വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്.

കൂടാതെ 2022 ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. ഒപ്പം തന്നെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമായി നിലവിൽ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 7,624 പേരാണ് കോവിഡ് മുക്‌തി നേടിയത്. കൂടാതെ 11 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.

രാജ്യത്ത് നിലവിൽ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 4,26,74,712 ആയി. കൂടാതെ രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണവും 58,215 ആയി ഉയർന്നു. നിലവിൽ മഹാരാഷ്‌ട്രയിലും ഡെൽഹിയിലും കോവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. മഹരാഷ്‌ട്രയിൽ 36 ശതമാനവും ഡെൽഹിയിൽ 23 ശതമാനവും വർധനയാണ് പ്രതിദിന കണക്കിൽ ഉണ്ടായത്.

Read also: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE