തൊടുപുഴ: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നിയാണ്(60) കൊല്ലപ്പെട്ടത്. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പോലീസ് പിടികൂടി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പള്ളിനാട്ടിൽ കമുക് തോട്ടം മേൽനോട്ടക്കാരൻ ആയിരുന്നു കൊല്ലപ്പെട്ട ബെന്നി.
Most Read: രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും