ന്യൂഡെല്‍ഹി: സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. അടിയന്തിരമായി ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്യുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇദ്ദേഹത്തെ സ്‌പൈസസ് ബോര്‍ഡ് സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബിജെപി ദേശീയഘടകത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുഭാഷ് വാസുവിനെ സ്ഥാനത്ത് നിന്നും നീക്കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ജി. തങ്കപ്പനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു. ബിഡിജെഎസിനുള്ളിലെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളി, സുഭാഷ് വാസുവിനെ പുറത്താക്കിയിരുന്നു. ബിഡിജെഎസ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.
Entertainment News: ‘ഒരു വടക്കന്‍ വീരഗാഥ’ ഇനി മുതല്‍ എച്ച്ഡി മികവില്‍







































