മുംബൈ: റെയിൽവേ ട്രാക്കിൽ കിടന്നയാളെ രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. മുംബൈയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ സബർബൺ റെയിൽവേ നെറ്റ്വർക്കിലെ സേവ്രി സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ ദൂരെ നിന്ന് വരുന്നതിനിടെ ഒരാൾ പാളത്തിലൂടെ അലഞ്ഞുതിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ മുന്നോട്ട് വരുന്നതിനിടെ ഇയാൾ പെട്ടെന്ന് ട്രാക്കിൽ കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. ഇയാൾ കിടക്കുന്നതിന്റെ തൊട്ടടുത്താണ് ട്രെയിൻ വന്നുനിന്നത്.
ട്രെയിൻ നിന്നതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി ഇയാളെ ട്രാക്കിൽ നിന്ന് മാറ്റി. ഞായറാഴ്ച രാവിലെ 11.45ഓടെയായിരുന്നു സംഭവം. കൃത്യസമയത്ത് ട്രെയിൻ നിർത്തിയ ലോക്കോ പൈലറ്റിനെ അഭിനന്ദിച്ച് റെയിൽവേ ട്വീറ്റ് ചെയ്തിട്ടുണ്ട്.
റെയിൽവേ പങ്കുവെച്ച വീഡിയോ കുറഞ്ഞ സമയം കൊണ്ടുതന്നെ നിരവധി ആളുകളാണ് കണ്ടത്. ലോക്കോ പൈലറ്റിനെ അഭിനന്ദിച്ച് ആളുകൾ രംഗത്തെത്തി. ഇദ്ദേഹത്തിന്റെ പേര് റെയിൽവേ വെളിപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl
— Ministry of Railways (@RailMinIndia) January 2, 2022
Also Read: ഗ്രാമത്തിലേക്ക് റോഡിനായി സമരം ചെയ്ത സ്ത്രീ സമരസ്ഥലത്ത് മരിച്ചു







































