ഗ്രാമത്തിലേക്ക് റോഡിനായി സമരം ചെയ്‌ത സ്‌ത്രീ സമരസ്‌ഥലത്ത് മരിച്ചു

By News Bureau, Malabar News
Wayanad acid attack; The injured young woman died
Ajwa Travels

ആഗ്ര: യുപിയിൽ ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്‌ഥലത്ത് മരണത്തിന് കീഴടങ്ങിയത്.

അജീജ് പുര സിരോലി ഗ്രാമത്തിലെ ധനോലിയിലാണ് യുവതി താമസിക്കുന്നത്. ഇവിടെ റോഡുകളോ കൃത്യമായ അഴുക്കുചാലുകളോ ഇല്ല. തുടര്‍ന്നാണ് സ്‌ത്രീകളുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. എന്നാൽ ശനിയാഴ്‌ച സമരപ്പന്തലില്‍ ഉറങ്ങിയ റാണി ദേവി പിന്നീട് എഴുന്നേറ്റില്ല.

81 ദിവസത്തെ സമരപോരാട്ടത്തിന് ഒടുവിലാണ് റാണി ദേവി മരണത്തിന് കീഴടങ്ങിയത്. മാല്‍പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വികാസ് നഗറിലാണ് റാണിയും കുടുംബവും താമസിച്ചിരുന്നത്.

അതേസമയം റാണിക്ക് സമീപം ഉറങ്ങിയ മറ്റൊരു സ്‌ത്രീയെ അബോധാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡിനും മറ്റ് അടിസ്‌ഥാന സൗകര്യങ്ങള്‍ക്കുമായി അധികൃതരെ നിരന്തരം ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗ്രാമീണര്‍ സമരത്തിനിറങ്ങിയത്.

Most Read: പോലീസ് സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നത്; വിഡി സതീശൻ  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE