സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ

By News Bureau, Malabar News
yogi_Independence Day holiday
Ajwa Travels

ലഖ്‌നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍- സര്‍ക്കാരിതര സ്‌ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ ഔപചാരിക പരിപാടികള്‍ക്കപ്പുറം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവധി ഒഴിവാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം.

അതേസമയം സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ത്രിവര്‍ണ പതാകക്കൊപ്പമുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യാനും യോഗി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.

Most Read: മങ്കിപോക്‌സ്; കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE