പോലീസ് സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നത്; വിഡി സതീശൻ

By Desk Reporter, Malabar News
Amendment of lokayukta
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ പോലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്‌സ്​പ്രസിൽ നടന്ന സംഭവമെന്ന് വിഡി സതീശൻ പറഞ്ഞു.

രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പോലീസിന്റെ നിയന്ത്രണം പൂർണമായും സർക്കാരിന്റെ കയ്യിൽ നിന്ന് നഷ്‌ടമായിരിക്കുകയാണ്. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പോലീസ് ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കുന്നത്. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്‌താൽ അയാളെ പോലീസിന് പിടികൂടി നിയമനടപടികൾ സ്വീകരിക്കാം. എന്നാൽ അതല്ല ഇവിടെ നടന്നത്. ക്രൂരതയുടെ പര്യായമായി പോലീസ് മാറിയിരിക്കുകയാണ്. മനുഷ്യനാണ് താഴെ കിടക്കുന്നത്. എന്ത് അധികാരമാണ് ബൂട്ടിട്ട് ചവിട്ടാൻ പോലീസിന് ഉള്ളതെന്നും സതീശൻ ചോദിച്ചു.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് പോലീസ്, നെഞ്ചത്ത് കുതിര കയറാനല്ല. ഗുണ്ടകളോടൊന്നും ഇങ്ങനെ കാണിക്കുന്നില്ലല്ലോ? ഗുണ്ടകളോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.

മാവേലി എക്‌സ്​പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്‌സ്​പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ ക്രൂരമായി മർദ്ദിച്ചത്.

സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്‌.

Most Read:  ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് ഉദ്യോഗസ്‌ഥൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE