കാസർഗോഡ്: പോലീസിനെതിരെ വിമർശനവുമായി മന്ത്രി എംവി ഗോവിന്ദൻ. മനുഷ്യത്വ വിരുദ്ധമായി ചില പലീസുകാർ ഇടപെടുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് മന്ത്രി പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. പോലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം. ചില പോലീസ് ഉദ്യോഗസ്‌ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയാണെന്ന വിമർശനം നേരത്തെയും ഉയർന്നിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും