ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ പ്രതിപക്ഷ നേതാവാകും. പരാജയപ്പെട്ടെങ്കിലും നൂറ്റിപത്തിലേറെ സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി.
ലോക്‌സഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാനത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം. പ്രതിപക്ഷ നേതാവാകുന്ന സാഹചര്യത്തില്‍ ലോക്‌സഭാംഗത്വം നേരത്തെ ഇദ്ദേഹം രാജിവെച്ചിരുന്നു.
അതേസമയം ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും 50 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു.
കഴിഞ്ഞ ആദിത്യനാഥ് സർക്കാരിലെ 21 മന്ത്രിമാരെ നിലനിർത്തിയപ്പോൾ തൊഴിവാക്കിയത് 22 മന്ത്രിമാരെയാണ്. ഇത്തവണ മന്ത്രിസഭയിൽ 31 പേർ പുതുമുഖങ്ങളാണുള്ളത്. അഞ്ച് വനിതകളും യോഗിയുടെ രണ്ടാം സർക്കാരിൽ ഇടം നേടി.
Most Read: സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും