ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല

സർക്കാർ ഖജനാവിന്റെ ചെലവിൽ മദ്യ നിർമാതാക്കൾക്കും വിതരണക്കാർക്കും അനാവശ്യവും നിയമവിരുദ്ധവുമായ ആനുകൂല്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തിലാണ് ഡെൽഹി എഎപി സർക്കാർ മദ്യനയം നടപ്പിലാക്കിയതെന്നും ഇത് വൻ വരുമാന നഷ്‌ടം ഉണ്ടാക്കിയെന്നും ഇതിനു പിന്നിൽ വലിയ ആഴിമതി ഉണ്ടെന്നുമുള്ള കേസിലാണ് ഇഡിയും സിബിഐയും സമാന്തരമായി അന്വേഷണം നടത്തുന്നത്.

By Central Desk, Malabar News
Delhi liquor case _ Vijay Nair gets bail but can't go out
വിജയ് നായർ
Ajwa Travels

ഡെൽഹി: ആംആദ്‌മി പാർട്ടിയുടെ സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ മുംബൈ ആസ്‌ഥാനമായ ഒഎംഎൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർക്കും ഹൈദരാബാദ് വ്യവസായി അഭിഷേക് ബോയിന്‍പള്ളിക്കും ജാമ്യം ലഭിച്ചു. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്.

എന്നാൽ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയില്ല. എഎപി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് ചുമതലകൂടി വഹിക്കുന്ന, ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയായ വിജയ് നായരെയും അഭിഷേകിനെയും ബന്ധപ്പെട്ട മറ്റൊരു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇവരെ റിമാന്‍ഡ് ചെയ്‌തിരിക്കുന്നതിനാല്‍ ഇരുവരെയും ഇപ്പോള്‍ വിട്ടയക്കില്ല. നിലവിൽ ഇരുവരും തിഹാർ ജയിലിൽ ഇഡിയുടെ ആവശ്യപ്രകാരമുള്ള ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.

ഡെൽഹി എക്‌സൈസ്‌ നയം നടപ്പാക്കിയതിലെ ക്രമക്കേടിൽ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാര്‍ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തതിനെ തുടര്‍ന്നാണ് മദ്യനയത്തില്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതല്‍ നടപ്പാക്കിയ ഡെല്‍ഹി എക്സൈസ് നയം, സിബിഐ അന്വേഷണത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയില്‍ കെജ്‍രിവാൾ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സിബിഐ രജിസ്‌റ്റർ ചെയ്‌ത ഈ കേസിലാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

പണമിടപാട് ഉൾപ്പടെയുള്ള അഴിമതികൾ ഈ നയത്തിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് ബിജെപിയുടെയും കേന്ദരത്തിന്റെയും തുടർച്ചയായ ആരോപണം. ഇത് സംബന്ധിച്ചാണ് ഇഡിയുടെ പുതിയ അന്വേഷണം നടക്കുന്നത്. ഈ സമയത്ത് ഇരുവരെയും പുറത്തുവിടാൻ കഴിയില്ലെന്നാണ് ഇഡിയുടെ നിലപാട്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഇരുവർക്കും ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്ന നിയമോപദേശം ലഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടൻ കേസ് രജിസ്‌റ്റർ ചെയ്യുകയും ഇന്നലെ തീഹാർജയിലിൽ ചെന്ന് അറസ്‌റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ക്യാംപയിൻ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് വിജയിയുടെ അറസ്‌റ്റെന്നാണ് ആം ആദ്‌മി പാർട്ടി പറയുന്നത്. രാജ്യത്താകമാനമുള്ള ആപ്പിന്റെ ജനപ്രീതിയിൽ ബിജെപി വിറളിപൂണ്ടിരിക്കുകയാണെന്നും ഗുജറാത്തിൽ പാർട്ടിയുടെ വോട്ട് വിഹിതം പെട്ടെന്ന് വർദ്ധിക്കുന്നത് ബിജെപിക്ക് ദഹിക്കുന്നില്ലെന്നും ആപ്പ് പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

ബിജെപി സ്വീകരിക്കുന്ന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ തള്ളിപ്പറയുന്നതായും വിജയ് നായർക്കും ആം ആദ്‌മി പാർട്ടിക്കും എതിരായ എല്ലാ ആരോപണങ്ങളും അടിസ്‌ഥാന രഹിതമാണെന്നും ആം ആദ്‌മി വിശദീകരിച്ചിരുന്നു. നിലവിലെ ലെഫ്. ഗവർണർ വിനയ് കുമാർ സക്‌സേന, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് 1,400 കോടിയുടെ അഴിമതി നടത്തിയതായും ഇദ്ദേഹം ഡെൽഹി ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ സ്‌ഥാനം രാജിവെയ്‌ക്കണമെന്നും എഎപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Most Read: നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE