നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം

By News Desk, Malabar News
Image courtesy: Reuters
Ajwa Travels

കൊട്ടാരങ്ങളും പിരമിഡുകളും പ്‌ളാസകളും അടങ്ങിയ ഒരു ‘മായാ നഗരം’ 1500 വർഷങ്ങൾക്കിപ്പുറം വെളിപ്പെട്ടിരിക്കുന്നു. മെക്‌സിക്കോ യുകാറ്റാൻ പെനിൻസുലയിലെ മെറിഡയ്‌ക്ക് സമീപത്താണ് ‘മായൻ’ നഗരത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു ഇൻഡസ്‌ട്രിയൽ പാർക്ക് നിർമാണത്തിനിടെ പുരാവസ്‌തു ഗവേഷകരാണ് ഈ നഗരത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.

സിയോൾ എന്ന് വിളിക്കപ്പെടുന്ന ഈ സൈറ്റിൽ മായൻ ശൈലിയിലുള്ള വാസ്‌തുവിദ്യയുടെ സവിശേഷതകൾ ദൃശ്യമാണെന്ന് പുരാവസ്‌തു ഗവേഷകർ പറഞ്ഞു. തെക്കൻ യുകാറ്റൻ ഉപദ്വീപിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെങ്കിലും മെറിഡക്ക് സമീപം അപൂർവമാണ്. 4,000ത്തിലധികം ആളുകൾ താമസിച്ചിരുന്ന നഗരമാണിതെന്ന് കരുതുന്നുവെന്ന് നഗരത്തിന്റെ ഉൽഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്‌തു ഗവേഷകരിൽ ഒരാളായ കാർലോസ് പെരാസ പറഞ്ഞു. AD600 മുതൽ AD900 സജീവമായിരുന്ന നഗരമാണിതെന്നും ​ഗവേഷകർ പറയുന്നു.

പല സാമൂഹിക നിലയിലുള്ള ആളുകൾ ഇവിടെ താമസിച്ചിരുന്നു. പുരോഹിതരും എഴുത്തുകാരും ഉൾപ്പടെ ഇവിടുത്തെ കൊട്ടാരത്തിലെ താമസക്കാരായിരുന്നു. അതുപോലെ പുറത്ത് കെട്ടിടങ്ങളിൽ സാധാരണ ജനങ്ങളും താമസിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ പരിസരത്ത് സ്‌ത്രീകളെയും കുട്ടികളെയും സംസ്‌കരിച്ചിരുന്ന സ്‌ഥലവും കണ്ടെത്തി. കൂടാതെ വിവിധ ഉപകരണങ്ങളും അവിടെയുണ്ടായിരുന്നു. ഈ പ്രദേശത്ത് സമുദ്രജീവികളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൃഷിയിലൂടെ ഉപജീവനം കഴിച്ചിരുന്ന നഗരവാസികൾ അടുത്തുള്ള തീരത്ത് മൽസ്യബന്ധനം നടത്തിയിരിക്കാം എന്നും ഇതിലൂടെ അനുമാനിക്കുന്നു.

ഒരു വ്യാവസായിക പാർക്കിന്റെ നിർമാണം ആരംഭിച്ചതിന് ശേഷമാണ് സിയോൾ കണ്ടെത്തിയത്. പുരാതന നഗരം കണ്ടെത്തിയതിന്റെ പേരിൽ നിർമാണം മാറ്റിവെക്കില്ലെന്ന് പാർക്ക് ഉടമകൾ പറയുന്നു. അതേസമയം, പുരാവസ്‌തു അവശിഷ്‌ടങ്ങൾ സംരക്ഷിക്കുമെന്നും അവർ ഉറപ്പ് നൽകിയിട്ടുണ്ട്.

Most Read: ആധാർ ദുരുപയോഗം തടയാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE