ആധാർ ദുരുപയോഗം തടയാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്‌ക് ചെയ്‌ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. ഇലക്‌ട്രോണിക്‌സ് ആൻ‍ഡ് ഐടി മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്.

കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്‌ക് ചെയ്‌ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നും മാസ്‌ക് ചെയ്‌ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി ആർക്കും നൽകരുതെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകി. UIDAIൽനിന്ന് ലൈസൻസ് നേടിയ സ്‌ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യ സ്‌ഥാപനങ്ങളോ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.

സ്വകാര്യ സ്‌ഥാപനങ്ങൾ ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Most Read: കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE