കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം

By Trainee Reporter, Malabar News
Monsoon season in Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. തുടർച്ചയായ രണ്ട് ദിവസം സംസ്‌ഥാനത്ത്‌ ആകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലീമീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്‌ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം.

ഇതോടെയാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരിക്കുന്നത്. കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല. ജൂൺ പകുതിയോടെ മഴ ശക്‌തിപ്രാപിക്കും എന്നാണ് വിലയിരുത്തൽ. അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ട്.

മെയ് 28 മുതൽ ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്‌തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സാധാരണയായി ജൂൺ ഒന്നിന് തുടങ്ങേണ്ട കാലവർഷമാണ് ഇത്തവണ നേരത്തെ എത്തിയത്. മെയ് 27ന് കാലവർഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്‌ഥാ കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ്.

Most Read: തൃശൂരിൽ വെസ്‌റ്റ് നൈൽ ഫീവർ ബാധിച്ച് ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE