തൃശൂർ: ജില്ലയിൽ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധിച്ച് ഒരു മരണം. സംസ്ഥാനത്തെ ആദ്യ വെസ്റ്റ് നൈല്‍ പനി മരണമാണിത്. പുത്തൂര്‍ സ്വദേശി ജോബിയാണ് മരിച്ചത്. കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ഏപ്രില്‍ 17നാണ് പനിയുടെ ലക്ഷണങ്ങളോടെ ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
വിവിധ ആശുപത്രികളില്‍ ചികിൽസ തേടിയ ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിരുന്നത്. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ ഫീവര്‍. ഇതുവരെ ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. രോഗം മാരകമായാല്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്.
Read Also: വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ