നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം

കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസിന് വിരുദ്ധമാണെന്നും വീണ്ടെടുക്കാൻ പ്രതീക്ഷയില്ലെന്ന് പറയുമ്പോൾ ഒരു വ്യക്‌തിക്ക്‌ മരണം തിരഞ്ഞെടുക്കാമെന്നും സുപ്രീം കോടതി വിധിച്ചു.

By Senior Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. 13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിയായ 32-കാരൻ ഹരീഷ് റാണയുടെ ദയാവധത്തിനാണ് കോടതി അനുമതി നൽകിയത്. മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

നിലവിൽ ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013 ഓഗസ്‌റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതോടെയാണ് ഹരീഷിന്റെ ശരീരം തളർന്നത്. അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്.

ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഓക്‌സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്ത വിധം രോഗാവസ്‌ഥയിലാകുന്നവർക്ക് മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്‌ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്‌ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല.

കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസിന് വിരുദ്ധമാണെന്നും വീണ്ടെടുക്കാൻ പ്രതീക്ഷയില്ലെന്ന് പറയുമ്പോൾ ഒരു വ്യക്‌തിക്ക്‌ മരണം തിരഞ്ഞെടുക്കാമെന്നും സുപ്രീം കോടതി വിധിച്ചു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE