ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റിസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനാലാണ് സുപ്രീം കോടതിയുടെ വിമർശനം.
എത്രയുംവേഗം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. ജസ്റ്റിസ് ദുലിയ നൽകിയത് വെറും കടലാസ് കഷ്ണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനം എടുക്കുന്നത് സുപ്രീം കോടതി ആയിരിക്കും.
സേർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പ് ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാ ക്രമം അനുസരിച്ച് ചാൻസലർ നിയമനം നടത്തണമെന്നും മുൻഗണനാ ക്രമത്തിൽ പട്ടിക നൽകാൻ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ നിലപാടിൽ എതിർപ്പ് ഉണ്ടെങ്കിൽ ചാൻസലർ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. അനുയോജ്യരല്ലാത്തവർ ചുരുക്കപ്പട്ടികയിൽ ഉണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാൻസലറെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
Most Read| വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച







































