സൂര്യ നായകനായി എത്തി, പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘സൂരറൈ പോട്ര്’ സിനിമ വീണ്ടും ചർച്ചയാകുന്നു. സിനിമയിൽനിന്ന് ഒഴിവാക്കിയ സീന്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
സിനിമയിലെ സൂര്യയുടെ ആക്ഷൻ രംഗങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിനു വേണ്ടിയായിരുന്നു ഇത് ഷൂട്ട് ചെയ്തത്. ഒറിജിനൽ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സിനിമയുടെ ഹിന്ദി പതിപ്പ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നു. അതിൽനിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
അതേസമയം സിനിമയുടെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. അക്ഷയ് കുമാർ നായക വേഷത്തിൽ എത്തുന്ന ചിത്രം സുധ കൊങ്ങര തന്നെയാണ് ഒരുക്കുന്നത്.
Most Read: സന്തോഷ് ട്രോഫി; സെമി ലൈനപ്പായി, കേരളത്തിന് എതിരാളി കർണാടക