പാലക്കാട്: ലോക്ക്‌ഡൗൺ നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം നടത്തിയ കുട്ടികൾ പോലീസ് പിടിയിൽ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുളത്തിലാണ് കുട്ടികൾ ഇന്ന് നീന്തൽ മൽസരം നടത്തിയത്. പതിനഞ്ചോളം കുട്ടികളാണ് നീന്തൽ മൽസരത്തിൽ പങ്കെടുത്തത്.
വിവരം അറിഞ്ഞ് പോലീസ് എത്തിയതോടെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് പിന്നാലെ ഓടി അഞ്ചുപേരെ പിടികൂടുകയായിരുന്നു. പിടിയിലായ കുട്ടികളെ ബോധവൽക്കരണം നടത്തി വിട്ടയച്ചു. അതേസമയം, ഇവർക്കെതിരെ കോവിഡ് നിയമലംഘനത്തിന് കേസെടുത്തേക്കുമെന്നാണ് സൂചന.
Most Read: പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച; അന്വേഷണ റിപ്പോർട് സമർപ്പിച്ചു







































