തൃശൂർ: എസ്വൈഎസ് പ്ളാറ്റിനം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ‘എൻജെൻ’ എക്സ്പോയിൽ ശ്രദ്ധേയമായി ‘ഐഡിയൽ ക്ളിനിക്’. മതം, യുക്തി, ആദർശം, ആശയം തുടങ്ങിയ വിഷയങ്ങളിലുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാനാണ് ക്ളിനിക് സജ്ജീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം ഫാക്കൽറ്റികളുടെ സേവനം ക്ളിനിക്കിൽ ലഭ്യമാണ്. ആശയം, ആദർശം തുടങ്ങിയവയിൽ വികലവാദങ്ങൾ ഉന്നയിക്കുന്നവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം മറുപടി നൽകുകയും ഇസ്ലാമിക മതത്തിനെ സംബന്ധിച്ചുള്ള കൃത്യമായ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന റാഷണൽ ക്ളബ്ബിന്റെയും സുന്ന ക്ളബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം ആളുകൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരമാവാൻ ഐഡിയൽ ക്ളിനിക്കിന് സാധിച്ചതായി സംഘാടകർ പറഞ്ഞു. ഇന്ന് സമാപിക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങുകൾ വൈകുന്നേരം ആറരക്ക് ജോര്‍ദാന്‍ പണ്ഡിതന് ഔന് മുഈന്‍ അല്‍ ഖദ്ദൂമി ഉൽഘാടനം ചെയ്യും.
നെക്സ്റ്റ്ജെന്‍ കോണ്‍ക്ളേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, കള്‍ചറല്‍ ഡയലോഗ് എന്നീ ഉപ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. പതിനായിരം സ്ഥിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 25,000 അതിഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിദിന സായാഹ്ന ആശയ സമ്മേളനവും അനുബന്ധമായി നടന്നു. വിപുലമായ എക്സ്പോയും ദേശീയ പ്രതിനിധി സംഗമവും സമ്മേളനത്തിന്റെ ഭാഗമാണ്.
MOST READ | വാട്സ് ആപ്, ഗൂഗിൾ പ്ളേ സ്റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ