രണ്ട് തലയും ഒരു ഉടലുമായി പിറന്ന പശുക്കുട്ടി എല്ലാവർക്കും ഒരു കൗതുകമായിരിക്കുകയാണ്. കർണാടകയിലെ മംഗലാപുരം കിന്നിഗോലി പ്രദേശത്താണ് കഴിഞ്ഞ ദിവസം അപൂർവ രൂപമുള്ള പശുക്കുട്ടി ജനിച്ചത്. ഈ പശുക്കിയെ കാണാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദമാസ് കട്ടെ ദുജ്‌ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്.
പശുക്കുട്ടിയുടെ തല ഒരു വശം ചേർന്ന് ഒട്ടിയ നിലയിലാണ്. മൂക്കും വായും ചെവിയും ഒന്നാണ്. പക്ഷേ, കണ്ണുകൾ നാലെണ്ണമുണ്ട്. മുഖത്തിന്റെ പ്രത്യേകത കാരണം പശുക്കുട്ടിക്ക് ഒരേസമയം ഇരുവശത്തുമുള്ള കാഴ്‌ചകൾ കാണാം. മധ്യത്തിലുള്ള കണ്ണുകൾക്ക് കാര്യമായ കാഴ്‌ചയില്ല. എന്നാൽ, ഇരുവശങ്ങളിലുമുള്ള കണ്ണുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്.
പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തിൽ രണ്ട് തലയുമായി ജനിച്ചത്. പരിശോധിച്ച മൃഗ ഡോക്‌ടർമാർ പശുക്കിടാവ് ആരോഗ്യവാനാണെന്നാണ് പറയുന്നത്. എന്നാൽ, അവന്റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തിൽ ഡോക്‌ടർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്റെ മുന്നോട്ടുള്ള ജീവിതമെന്ന് ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ദശലക്ഷത്തിൽ ഒരു കേസാണ് ഇത്തരമൊന്നെന്ന് ഡോക്‌ടർമാർ പറയുന്നു. കാര്യമെന്തായാലും രണ്ടു തലയുമായി ജനിച്ച പശുക്കുട്ടിയുടെ വാർത്ത ഏറെ വൈറലായി. ഇതിന് പിന്നാലെ ചില പ്രദേശവാസികൾ പശുക്കിടാവിനെ ദൈവിക അവതാരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ശുഭ സൂചനയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Most Read| തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്