Tag: aam admi party
‘ഇനി ഒറ്റയ്‌ക്ക് മുന്നോട്ട്’; ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി
ന്യൂഡെൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി. എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സംഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി സഖ്യം വിടുന്നത്. ഇനി ഒറ്റയ്‌ക്ക് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എഎപി...
ഡെൽഹിയിൽ ഇനി വനിതകളുടെ പോരാട്ടം; പ്രതിപക്ഷത്തെ നയിക്കാൻ അതിഷി
ന്യൂഡെൽഹി: ഡെൽഹിയിൽ ആംആദ്‌മി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്‌ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നത് ഡെൽഹിയുടെ ചരിത്രത്തിലാദ്യവും.
ഇന്ന് ചേർന്ന എഎപി നിയമസഭാകക്ഷി...
ഡെൽഹിയിൽ ശക്‌തമായ ത്രികോണ മൽസരം; കെജ്‌രിവാളിനെ വീഴ്‌ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ
ന്യൂഡെൽഹി: ഫെബ്രുവരിയിൽ നടക്കുന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അരവിന്ദ് കെജ്‌രിവാൾ ന്യൂഡെൽഹിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ശക്‌തമായ ത്രികോണ മൽസരത്തിലേക്ക് രാജ്യ തലസ്‌ഥാനം...
സഖ്യ രൂപീകരണത്തിനില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കും; അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പിൽ ഒരു സഖ്യ രൂപീകരണത്തിനും ആംആദ്‌മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മൽസരിക്കുമെന്നും കെജ്‌രിവാൾ വ്യക്‌തമാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി ഡെൽഹിയിലെ...
ഹരിയാനയിൽ കോൺഗ്രസിനോട് ഇടഞ്ഞ് എഎപി; ഒറ്റയ്‌ക്ക് മൽസരിക്കാൻ നീക്കം
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കാൻ ആംആദ്‌മി പാർട്ടി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ ചർച്ചകൾ പരാജയമാണെന്നാണ് വിവരം. സംസ്‌ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ...
മാനനഷ്‌ടക്കേസ്; ഡെൽഹി മന്ത്രിക്ക് സമൻസ്- നാളെ ഹാജരാകണം
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഡെൽഹി മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അതിഷിക്ക് ഡെൽഹി കോടതി സമൻസ് അയച്ചു. ബിജെപി ഡെൽഹി മീഡിയ സെൽ തലവൻ പ്രവീൺ ശങ്കർ കപൂർ നൽകിയ കേസിലാണ് നടപടി. നാളെ...
സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡെൽഹി തീസ് ഹസാരി കോടതി തള്ളി. ജൂഡീഷ്യൽ കസ്‌റ്റഡിയിലുള്ള ബൈഭവിന്റെ ജാമ്യാപേക്ഷ...
എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിനെതിരായ തെളിവുകൾ ശക്‌തമെന്ന് കോടതി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് കോടതി. ബൈഭവ് കുമാറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ...