ന്യൂഡെൽഹി: തിരഞ്ഞെടുപ്പിൽ ഒരു സഖ്യ രൂപീകരണത്തിനും ആംആദ്‌മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മൽസരിക്കുമെന്നും കെജ്‌രിവാൾ വ്യക്‌തമാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി ഡെൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിലടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി എംഎൽഎ നരേഷ് ബില്യനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ അറസ്‌റ്റിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു.
ഇന്നലെ സാവിത്രി നഗർ ഏരിയയിൽ പ്രചാരണത്തിനടിയെയാണ് കെജ്‌രിവാളിനെ ഒരു യുവാവ കൈയ്യേറ്റം ചെയ്‌തത്. കൈയ്യേറ്റത്തിനിടെ യുവാവ് കുപ്പിയിൽ കരുതിയ ദ്രാവകം കെജ്‌രിവാളിന്റെ ശരീരത്തിലേക്ക് ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്‌തമായിട്ടില്ല. ഇക്കാര്യത്തിൽ ഉൾപ്പടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്