Tag: Air India service To Ukraine
റഷ്യ-യുക്രൈൻ യുദ്ധം; ഡെൽഹി-മോസ്‌കോ വിമാനം എയർ ഇന്ത്യ റദ്ദാക്കി
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹി-മോസ്‌കോ-ഡെൽഹി സെക്‌ടറിലെ മടക്ക വിമാനം എയർ ഇന്ത്യ റദ്ദാക്കി. ഫെബ്രുവരി 24ന് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റദ്ദാക്കിയ സർവീസുകൾ വീണ്ടും സാധാരണ നിലയിൽ...
ഒഴിപ്പിക്കൽ വെല്ലുവിളി നിറഞ്ഞത്, 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; എസ് ജയശങ്കർ
ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ 'ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കൽ അഭ്യാസം' നടത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൊവ്വാഴ്‌ച പാർലമെന്റിൽ കേന്ദ്ര സർക്കാരിന്റെ...
യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ഹരജി
ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധമുഖത്തു നിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പ്രവാസി ലീഗല്‍ സെല്ലാണ് സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി...
സുമിയിൽ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
കീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തേക്ക് എത്തിച്ചത്.
ലിവീവിൽ എത്തിക്കുന്ന വിദ്യാർഥികളെ റോമാനിയ,...
ഓപ്പറേഷൻ ഗംഗ; 17,100 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായി കേന്ദ്രം
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇതുവരെ യുക്രൈനിൽ നിന്നും 17,100 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കി.
കൂടാതെ ഇന്ന് മൂന്ന് വിമാനങ്ങളാണ്...
സെലെന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പുടിനോട് മോദി; 50 മിനിട്ട് ഫോണിൽ സംസാരിച്ചു
ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട്...
സെലെൻസ്‌കിക്ക് നന്ദി പറഞ്ഞ് മോദി; സുമിയിലെ ഒഴിപ്പിക്കലിന് സഹായം തേടി
ന്യൂഡെൽഹി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനും റഷ്യയും തമ്മിൽ നേരിട്ട് നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന്...
വിദ്യാർഥികൾ കരയുമ്പോൾ മോദി ഗംഗാ തീരത്ത് ഡമരു വായിക്കുന്നു; ശിവസേന
മുംബൈ: യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ശിവസേന. വിദ്യാർഥികൾ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളിൽ മുഴുകിയിരിക്കുകയാണ്. സുമി, കീവ്, ഖാർകീവ് എന്നിവിടങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോൾ,...