യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ഹരജി

By Staff Reporter, Malabar News
delhi-highcourt
Ajwa Travels

ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധമുഖത്തു നിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പ്രവാസി ലീഗല്‍ സെല്ലാണ് സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്‌തത്‌.

ഇരുപത്തിനായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. രാജ്യത്തിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മീഷനോടും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്‌തിരിക്കുന്നത്.

ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ ജോസ് എബ്രഹാം മുഖേനയാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജി ഫയല്‍ ചെയ്‌തിരിക്കുന്നത്. ഹരജി മാര്‍ച്ച് 21ന് ഡെല്‍ഹി ഹൈക്കോടതി പരിഗണിച്ചേക്കും.

Read Also: എച്ച്എൽഎൽ ലേലം; മോദിയ്‌ക്ക് കത്തയച്ച് പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE