Fri, Jan 23, 2026
18 C
Dubai
Home Tags Bombing_akg center

Tag: bombing_akg center

മുഖ്യമന്ത്രിക്ക് മറുപടിയില്ല; എകെജി സെന്റർ ആക്രമണത്തിൽ പോലീസിനും പങ്കെന്ന് വിഡി സതീശൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ പോലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം തള്ളിയതിന്...

എകെജി സെന്റർ ആക്രമണം ആസൂത്രിതം, പോലീസിന് വീഴ്‌ച ഉണ്ടായോ എന്ന് പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പോലീസുള്ള സ്‌ഥലം മനസിലാക്കാനായിരുന്നു ആദ്യ...

എകെജി സെന്റർ ആക്രമണം; സംശയം കോൺഗ്രസിനെ, അന്വേഷണം നടത്തിയ ശേഷം നടപടി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി. പക്ഷേ, കൃത്യമായി അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്‌റ്റ്‌ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് സിപിഎം. അന്വേഷിക്കാതെ വേണമെങ്കിൽ...

എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര...

ഡിസിസി ഓഫിസ്, എകെജി സെന്റർ ആക്രമണം; പ്രതികളെ പിടിക്കാത്തതില്‍ ഗുരുതര വീഴ്‌ചയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോട്ടയം ഡിസിസി ഓഫിസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നിർദ്ദേശപ്രകാരം...

എകെജി സെന്റർ ആക്രമണം; പ്രതിയെ പിടികൂടാനാവാതെ പോലീസ്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പോലീസ്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയിലേക്കെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്‌ഫോടക...

എകെജി സെന്റർ ആക്രമണം; ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടയാളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം...

എകെജി സെന്റര്‍ ആക്രമണം: പ്രതികള്‍ ആരെന്ന് പുറത്തുവിടണം; കെ സുധാകരന്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്‌തമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇപി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം...
- Advertisement -