Tag: cloudburst
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചതായി സൂചന
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചെന്നാണ് സംശയിക്കുന്നത്. രാവിലെ ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലെ രാജ്‌ഗഡ് പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെ...
ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; എട്ടുമരണം, പത്ത് വീടുകൾക്ക് കേടുപാട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ വീണ്ടും മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. പത്ത് വീടുകൾക്ക് കേടുപാട് സംഭവിച്ചു. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്....
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; പത്തുമരണം, കനത്ത നാശനഷ്‌ടമെന്ന് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. പത്തുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിഷ്‌ത്വാർ...
കൊച്ചിയെ മുക്കിയത് മേഘവിസ്‌ഫോടനം; സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ മാസം 28ന് പെയ്‌ത കനത്ത മഴയിൽ കൊച്ചി നഗരത്തെ മുക്കിയത് മേഘവിസ്‌ഫോടനം തന്നെയെന്ന് സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തൃക്കാക്കരയിലെ കുസാറ്റ് ക്യാമ്പസിലുള്ള മഴമാപിനിയിൽ അന്നേ ദിവസം ഒരുമണിക്കൂറിൽ രേഖപ്പെടുത്തിയത്...
ഹിമാചലിൽ വീണ്ടും മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു- 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു
മാണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ 200ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. പത്ത് വീടുകൾ ഒലിച്ചുപോയി. മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാവുകയായിരുന്നുവെന്ന് ഔദ്യോഗിക...
കുളുവില്‍ മിന്നല്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി
കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയം. മണിക്കരന്‍ താഴ്‌വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ആളാപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
ഇന്നലെ...
മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ അമ്മയും രണ്ട് മക്കളും മരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുഡ്‌ഗാമിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി...
കശ്‌മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; മരണസംഖ്യ 16 ആയി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്‌പിതി എന്നിവിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
അവശിഷ്‌ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു....




































