Sat, Jan 24, 2026
22 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

നയതന്ത്ര കള്ളക്കടത്ത്; മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളി പിടിയിൽ

കൊച്ചി: നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ...

സ്വർണക്കടത്ത് കേസ്; യുഎഇ കോൺസൽ ജനറലിനും അറ്റാഷേക്കും കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്‌റ്റംസ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്‌റ്റംസ് തീരുമാനിച്ചു. യുഎഇ കോണ്‍സല്‍ ജനറലിന് കസ്‌റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു....

‘സ്വപ്‌ന സുരേഷിന് സുരക്ഷയും ചികിൽസയും ഉറപ്പാക്കണം’; അമ്മയുടെ കത്ത്

കൊച്ചി: സ്വർണക്കളളക്കടത്ത് കേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരം ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ  ആരോഗ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് കത്ത് നൽകിയത്. കോവിഡ്...

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമൊഴിയല്ലാതെ എന്ത് തെളിവാണ് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ...

കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ മുഖ്യമന്ത്രിയുടെ...

സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്‍ക്കം

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിയും എന്‍ഐഎയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായത്. എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത്‌ എന്‍ഐഎ പ്രത്യേക കോടതിയിലുള്ള...

ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം; ഇഡി

കൊച്ചി: ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇഡി വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന്...

കസ്‌റ്റംസ് നോട്ടീസ്; ചോദ്യം ചെയ്യലിന് സ്‌പീക്കർ ഹാജരാവില്ല

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് റിപ്പോർട്. കൊച്ചി കസ്‌റ്റംസ് ഓഫീസില്‍ ഹാജരാവാൻ നിര്‍ദേശം നൽകിയിരുന്നു എങ്കിലും അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ...
- Advertisement -