സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്‍ക്കം

By News Desk, Malabar News
gold seized
Representational Image
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിയും എന്‍ഐഎയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായത്.

എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത്‌ എന്‍ഐഎ പ്രത്യേക കോടതിയിലുള്ള കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചാണ് ഇഡി കൊച്ചിയിലെ എൻഐഎ കോടതിയില്‍ അപേക്ഷ നൽകിയത്.

എന്‍ഐഎ സമർപ്പിച്ച കുറ്റപത്രത്തിന്റെ വിചാരണ ഇഡിയുടെ അധികാര പരിധിയുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എൻഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസെന്നും ഇഡി കോടതിയെ അറിയിച്ചു.

എന്നാല്‍ എൻഐഎ ഈ വാദങ്ങള്‍ എതിര്‍ക്കുകയായിരുന്നു. തങ്ങളുടെ കേസുകൾ വിചാരണ ചെയ്യേണ്ടത് എൻഐഎ കോടതിയിലെന്നാണ് എന്‍ഐഎയുടെ വാദം. എന്തിനാണ് ഇങ്ങനെയൊരു ഹരജിയുമായി വന്നതെന്ന് ഇഡിയോട് കോടതിയും ചോദിച്ചു. ഹരജിയിൽ അടുത്തയാഴ്‌ച വീണ്ടും വാദം കേൾക്കും.

Also Read: രക്‌തം കട്ടപിടിക്കൽ; ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് വാക്‌സിന് യുഎസിൽ താൽക്കാലിക വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE