ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം; ഇഡി

By Staff Reporter, Malabar News
enforcement-directorate
Representational Image
Ajwa Travels

കൊച്ചി: ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇഡി വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന് പകരം എന്ന നിലയില്‍ എടുത്ത കേസുകളാണ് ഇവയെന്നും ഇഡി കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ മുന്‍പ് പറഞ്ഞിട്ടില്ല. എട്ട് മാസത്തിന് ശേഷമുള്ള സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ഉന്നതരുടെ പ്രേരണയാണ്. ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡി ഹരജി കോടതി പരിഗണിക്കെയാണ് വാദം. ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: മൻസൂർ കൊലപാതകം; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE