Tag: CPM
വിപ്ളവ സൂര്യന് വലിയ ചുടുകാട്ടിൽ നിത്യനിദ്ര; വിഎസ് ഇനി ജ്വലിക്കുന്ന ഓർമ
ആലപ്പുഴ: കണ്‌ഠമിടറിയ മുദ്രാവാക്യങ്ങൾക്ക് നടുവിൽ, പെരുമഴയെ ഭേദിച്ച്, ജനക്കൂട്ടത്തെ സാക്ഷിയാക്കി വിഎസ് മടങ്ങി, നിത്യനിദ്രയിലേക്ക്. വലിയ ചുടുകാട്ടിലെ പ്രത്യേകം തയ്യാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വിഎ അരുൺ കുമാർ അഗ്‌നിപകർന്നു. കമ്യൂണിസ്‌റ്റ്...
ജനഹൃദയങ്ങൾ കീഴടക്കി വിഎസ്; ഭൗതികദേഹം വീട്ടിലേക്ക്, സംസ്‌കാരം വൈകീട്ട്
ആലപ്പുഴ: ജനഹൃദയങ്ങൾ കീഴടക്കി വിഎസ്. ഭൗതികശരീരം ഒരുമണിക്കൂറിനകം പറവൂരിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായി. ഇന്നലെ ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 20 മണിക്കൂർ പിന്നിട്ടു.
സംസ്‌ഥാനത്തിന്റെ വിവിധ...
പ്രിയ സഖാവേ വിട…ജൻമനാട്ടിൽ വികാരനിർഭര യാത്രാമൊഴി, ഒഴുകിയെത്തി ജനക്കൂട്ടം
ആലപ്പുഴ: ജൻമനാട്ടിൽ ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദൻ. വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പത്തുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 11.30ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്....
‘ഇല്ലാ ഇല്ലാ മരിക്കുന്നില്ലാ’, അണയാതെ വിഎസ് തരംഗം; ആൾക്കടലായി വിലാപയാത്ര
തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദൻ ജൻമ നാടായ ആലപ്പുഴയിലേക്ക്. ഉച്ചയ്‌ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര ആറുമണിക്കൂർ പിന്നിടുമ്പോഴും തിരുവനന്തപുരം വിട്ടിട്ടില്ല. ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിനെ...
സമര നായകന് വിടചൊല്ലി തലസ്‌ഥാനം; ഇനി വിലാപയാത്രയായി ജൻമ നാട്ടിലേക്ക്
തിരുവനന്തപുരം: വിപ്ളവ സൂര്യന് വിടചൊല്ലി തലസ്‌ഥാനം. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിഎസ് ഇനി ജൻമ നാടായ ആലപ്പുഴയിലേക്ക്. പോലീസ് ഔദ്യോഗിക ബഹുമതികൾ നൽകി. വിഎസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു....
സ്‌മരണകളിൽ വിഎസ്; ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി, ഒഴുകിയെത്തി ജനസാഗരം
തിരുവനന്തപുരം: വിടപറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രിയും...
സഖാവ് ജനഹൃദയങ്ങളിൽ; ദർബാർ ഹാളിൽ പൊതുദർശനം, സംസ്‌കാരം നാളെ
തിരുവനന്തപുരം: നേതാവിന് യാത്രയേകാൻ പ്രിയ സഖാക്കളും കുടുംബവും. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു. തിരയടങ്ങി ശാന്തമായി കിടക്കുകയാണ് പ്രിയപ്പെട്ട സഖാവ് വിഎസ്. ദർബാർ ഹാളിൽ...
വിപ്ളവ സൂര്യന് അന്ത്യാഞ്‌ജലി അർപ്പിച്ച് പ്രമുഖർ; സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതു അവധി
തിരുവനന്തപുരം: വിപ്ളവ സൂര്യൻ വിഎസ് അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ നിന്ന് 7.15ഓടെ വിഎസിന്റെ ഭൗതികശരീരം എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ്...