Sat, Oct 18, 2025
31 C
Dubai
Home Tags Entertainment news

Tag: Entertainment news

യോദ്ധാവായി വേറിട്ട ലുക്കിൽ മോഹൻലാൽ; ‘വൃഷഭ’യുടെ റിലീസ് തീയതി പുറത്തുവിട്ടു

മോഹൻലാൽ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പുറത്തുവിട്ടു. പ്രശസ്‌ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, നവംബർ ആറിന് ആഗോള റിലീസായി പ്രേക്ഷകരിലേക്ക്...

മോദിയുടെ ജീവിതകഥ സിനിമയാകുന്നു; ‘മാ വന്ദേ’, നായകനായി ഉണ്ണി മുകുന്ദൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു. 'മാ വന്ദേ' എന്നാണ് ചിത്രത്തിന്റെ പേര്. ക്രാന്തി കുമാർ സിഎച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ, ഉണ്ണി മുകുന്ദൻ ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്. സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ...

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്, ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടൈറ്റിൽ പോസ്‌റ്റർ

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമ, 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പാർവതി...

ചരിത്രം കുറിച്ച് ‘ലോക’; ഏഴാം ദിവസം നൂറുകോടി ക്ളബിൽ

നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്‌സ് ഓഫീസിൽ കോടികൾ കൊയ്യുന്നത് അപൂർവ കാഴ്‌ചയാണ്‌. അത്തരത്തിൽ തെന്നിന്ത്യയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക' എന്ന സിനിമ. ഏഴാം ദിവസം...

ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു

ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമ 'ഡർബി'യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ...

മലയാളി കൂട്ടായ്‌മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം ‘തു മാൽസാ കിനാരാ’ തിയേറ്ററിലേക്ക്

മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമാതാവായി ജോയ്‌സി പോൾ ജോയ്. ലയൺഹാർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ്‌സി ഒരുക്കുന്ന മറാഠി ചിത്രം 'തു മാൽസാ കിനാരാ' തിയേറ്ററിലേക്ക് എത്തുന്നു. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം...

അണിനിരക്കുന്നത് പുതുമുഖ താരങ്ങൾ; ‘നിധി കാക്കും ഭൂതം’ ഇടുക്കിയിൽ തുടങ്ങി

തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന 'നിധി കാക്കും ഭൂതം' എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആക്‌ടേഴ്‌സ് ഫാക്‌ടറി പ്രൊഡക്ഷൻസിന്റെ ബാനറിലാണ്...

മാരീശൻ കണ്ടിരിക്കാവുന്ന ത്രില്ലർ; ഫഹദും വടിവേലുവും പിടിച്ചിരുത്തും

മലയാളി സംവിധായകൻ സുധീഷ് ശങ്കർ സംവിധാനം ചെയ്‌ത 'മാരീശൻ' തിയേറ്ററിൽ വിജയത്തിലേക്ക് കുതിക്കുകയാണ്. 1988 മുതൽ സിനിമയിൽ സജീവമായ വടിവേലുവിന്റെ, 37 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ലസിനിമ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ്...
- Advertisement -