Tag: fire
ഡെൽഹിയിൽ വൻ തീപിടിത്തം; 2 കുട്ടികൾ മരിച്ചു, ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡെൽഹിയിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു. ഡെൽഹിയിലെ രോഹിണി സെക്‌ടറിലെ ശ്രീനികേതൻ അപ്പാർട്ട്മെന്റിലാണ് സംഭവം.
മൂന്നുമണിക്കൂറോളം ശ്രമിച്ചാണ്...
കാസർഗോഡ് മധ്യവയസ്‌കൻ തിന്നർ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കാസർഗോഡ്: ബേഡകത്ത് മധ്യവയസ്‌കൻ കടയ്‌ക്കുള്ളിൽ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്ക് കട നടത്തുന്ന സി രമിതയാണ് (32) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
തൊട്ടടുത്ത കടക്കാരനായ...
തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; കുവൈത്തിൽ മൂന്ന് ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന മൂന്ന് ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു. തമിഴ്‌നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്‌ഥാൻ സ്വദേശിയുമാണ് മരിച്ചത്....
തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം; ഒരാഴ്‌ച 13 തദ്ദേശ സ്‌ഥാപനങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവല്ല: ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്‌ഫോമറിനും കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം.
അതേസമയം, അടുത്ത ഒരാഴ്‌ച മൂന്ന് ജില്ലകളിലായി...
നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം ധനസഹായം
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലുലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ചെറുവത്തൂർ സ്വദേശി ഷിബിൻ...
നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് (19) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു....
നീലേശ്വരം വെടിക്കെട്ട് അപകടം; കേസിലെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യമാണ് കാസർഗോഡ് ജില്ലാ...
പൊട്ടിച്ചത് 24,000 രൂപയുടെ ചൈനീസ് പടക്കങ്ങളെന്ന് ക്ഷേത്രം കമ്മിറ്റി; രണ്ടുപേർ കസ്‌റ്റഡിയിൽ
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിലെ വെടിക്കെട്ട് അപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പോലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവർ പോലീസിന്...