Thu, Jan 22, 2026
19 C
Dubai
Home Tags Goonda gang arrested

Tag: goonda gang arrested

കൊല്ലത്ത് പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി; വടിവാൾ വീശി ആക്രമികൾ

കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ ഗസ്‌റ്റ്‌ ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലം കുണ്ടറ കരിക്കുഴിയിൽ വെച്ചാണ്...

ഗുണ്ടാനിയമം; ശുപാർശകളിൽ 3 ആഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണം- മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടാനിയമ പ്രകാരം പോലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതൽ തടങ്കലിൽ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്‌ടർമാർ സമയബന്ധിതമായി...

ഗുണ്ടാ ആക്രമണം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പോലീസ് റിപ്പോർട് നൽകിയിട്ടും ഗുണ്ടകളെ അറസ്‌റ്റ് ചെയ്യാൻ കളക്‌ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് യോഗം. വൈകിട്ട്...

കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്

തിരുവനന്തപുരം: കേരളത്തില്‍ അക്രമം വ‍ർധിക്കുന്നുവെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം നടത്തും. മാര്‍ച്ച് മാസം നാലിന്...

ഗുണ്ടകൾക്ക് വേണ്ടിയുള്ള റെയ്‌ഡ്‌; ഇതുവരെ പിടിയിലായത് 13,032 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യാപക റെയ്‌ഡിൽ ഇതുവരെ അറസ്‌റ്റിലായത് 13,032 ഗുണ്ടകളാണെന്ന് റിപ്പോർട്. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16,680...

പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം; മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്‌ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ്...

തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പൻ രതീഷും ഫാന്റം പൈലിയുമുൾപ്പടെ ആറംഗ സംഘമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ഒമ്പതരയോടെ പിഎംജി ജങ്ഷനിലാണ്...
- Advertisement -