ഗുണ്ടാനിയമം; ശുപാർശകളിൽ 3 ആഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണം- മുഖ്യമന്ത്രി

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan Will Not Come Back To Kerala Today
Ajwa Travels

തിരുവനന്തപുരം: ഗുണ്ടാനിയമ പ്രകാരം പോലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതൽ തടങ്കലിൽ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്‌ടർമാർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകൾ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലുള്ള സെൽ കളക്ട്രേറ്റുകളിൽ രൂപീകരിക്കണം, പോലീസ് ശുപാർശകളിൽ കളക്‌ടർമാർ പ്രത്യേക ശ്രദ്ധ നൽകുകയും ജില്ലാ പോലീസ് മേധാവിമാരുമായി സഹകരിച്ചു പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗുണ്ടാ നിയമത്തിൽ കളക്‌ടർമാർക്ക് പരിശീലനം നൽകാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശം നൽകി.

ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ കളക്‌ടർമാരെ അറിയിക്കാൻ ചീഫ് സെക്രട്ടറി കളക്‌ടർമാരുടെ യോഗം ചേരും. 140 ശുപാർശകളിൽ ഇപ്പോഴും കളക്‌ടർമാർ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.

Most Read: പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE